Categories: MalayalamNews

ലംബോർഗിനിയുടെ മൈലേജ് എത്രയെന്ന് ചോദിച്ച ആദ്യവ്യക്തി തന്റെ അപ്പയായിരിക്കുമെന്ന് കാളിദാസ് ജയറാം

കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം വിജയകരമായി പ്രദർശനം തുടരുകയാണ്. ആ വിജയാഘോഷങ്ങൾക്കിടയിൽ തന്റെ അപ്പയെ (ജയറാം) കുറിച്ചുള്ള രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസ്. അപ്പയ്ക്കു മേളത്തോട് വലിയ ക്രേസാണ്. കാളിദാസിന് അതേ പോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണ്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്. “ഒരിക്കല്‍ വീട്ടില്‍ എന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയെ കുറിച്ച് ഞാന്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്തിനായി വീഡിയോയകളും കാണിച്ചു. അപ്പോഴാണ് അപ്പയുടെ ചോദ്യം വന്നത്. കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടുമെന്നായിരുന്നു ചോദ്യം. ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കും.” കാളിദാസ് ജയറാം പറഞ്ഞു.

കേരളത്തിലെ കാമ്പസുകളില്‍ പഠിക്കാന്‍ സാധിക്കാത്തതിന്റെയും ഇവിടെ നടക്കുന്ന സമരങ്ങളോ യൂത്ത് ഫെസ്റ്റിവിലോ ഒന്നും പങ്കുചേരുവാൻ സാധിക്കുകയോ ചെയ്തിട്ടില്ലാത്തതിന്റെ വിഷമം തനിക്കുണ്ടായിരുന്നെന്ന് കാളിദാസ് വെളിപ്പെടുത്തി. പക്ഷേ ആ വിഷമം മാറിയത് പൂമരത്തില്‍ അഭിനയിച്ച വേളയിൽ മാറിയെന്നും കാളിദാസ് പറഞ്ഞു. ഒപ്പം പൂമരത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന ഒരു രസകരമായ സംഭവവും കാളിദാസ് പങ്കുവെച്ചു.

“പൂമരത്തില്‍ അഭിനയിക്കാന്‍ എത്തിയ വേളയിലാണ് ആദ്യമായി ഞാന്‍ മുദ്രവാക്യം വിളിച്ചത്. ചിത്രീകരണ വേളയില്‍ സംവിധായകന്‍ എബ്രഡ് ഷൈന്‍ എന്നോട് മുദ്രവാക്യം വിളിക്കാന്‍ അറിയമോയെന്നു ചോദിച്ചു. ഇതു വരെ മുദ്രവാക്യം വിളിച്ച പരിചയമില്ല, സിനിമയില്‍ മാത്രമാണ് ഇതു കണ്ടിട്ടുള്ളതെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം മഹാരാജസിലെ ഒരു കുട്ടിയെ വിളിച്ച് മുദ്രവാക്യം വിളിക്കാന്‍ പറഞ്ഞു. അവന്‍ ഇടിമുഴക്കമുള്ള സ്വരത്തില്‍ മുദ്രാവാക്യത്തോടെ ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ എന്ന വിളിച്ചു. ഞാനും അതു പോലെ വിളിച്ചു. അതിന്റെ ഫലമായി രണ്ടാമത്തെ ദിവസം ശബ്ദം പോയി. പിന്നീട് തിരിച്ച് കിട്ടാന്‍ ആറു ദിവസമെടുത്തു.” അതിനു ശേഷമാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago