2018 ൽ പ്രഖ്യാപനം നടത്തിയ മലയാളം ഇൻഡസ്ട്രിയൽ സംഭവിക്കാൻ പോകുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് പൃഥ്വിരാജിന്റെ കാളിയൻ. കാളിയൻ എന്ന കഥാപാത്രമായി മോഷൻ പോസ്റ്റർ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജിന്റെ വോയിസ് നരേഷാനും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാളിയന്റെ ചിത്രീകരണത്തിനായി ഇനിയും വർഷങ്ങൾ പിടിക്കും എന്ന് പ്രഖ്യാപന വേളയിൽ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയതാണ്. ചിത്രത്തിന്റെ ലൊക്കേഷൻ തീരുമാനിക്കുന്നതിനായി നിർമാതാവും സംവിധായകനും ശ്രീലങ്കയിൽ നടത്തിയ യാത്രകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാളിയനെ കാത്തിരിക്കുന്നത്. കാളിയന്റെ ചിത്രീകരണം ഈ ഒക്ടോബറിൽ ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ എറണാകുളത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ചിത്രത്തെ പറ്റിയുള്ള അവസാനവട്ട ചർച്ചകൾ പൃഥ്വിരാജും നിർമാതാവും സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ ഉടൻ തന്നെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മാജിക് മോൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബി ടി അനിൽകുമാർ ആണ്. നിലവിൽ ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി ശരീര ഭാരം കുറയ്ക്കുവാൻ മൂന്ന് മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ആ ചിത്രത്തിന് വേണ്ടി എഴുമാസം ചിലവഴിച്ചതിനു ശേഷമായിരിക്കും കാളിയന്റെ ചിത്രീകരണത്തിലേക്ക് കടക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…