“അഥ അസൗ യുഗ സന്ധ്യായാം
ദസ്യു പ്രായേഷു രാജസു
ജനിതാം വിഷ്ണു യശസ്സോ നാംനാം
കൽക്കിർ ജഗത്പതി”
യുഗങ്ങൾ മാറുന്ന സമയത്ത് രാജാക്കന്മാർ ദുഷിക്കും, രാജാക്കന്മാർ നാട് കട്ടുമുടിക്കും. ധർമ്മം നശിക്കും. അധർമ്മം കൊടികുത്തി വഴും ആസമയത്ത് ഭഗവാൻ വിഷ്ണു യശസ്സിൽ കൽക്കി എന്ന നാമത്തിൽ അവതരിക്കും. ധർമ്മം നശിച്ച് അധർമ്മം പിറവി കൊള്ളുന്ന സമയത്ത് സത്യത്തെയും ധർമ്മത്തെയും പുനസ്ഥാപിക്കുവാൻ എത്തുന്ന കൽക്കി എന്ന അവതാരത്തിന്റെ വർത്തമാനകാലത്തിലെ ഒരു ആവിഷ്ക്കാരം തന്നെയാണ് കൽക്കി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന ലിറ്റിൽ ബിഗ് ഫിലിംസ് കൽക്കിയിലൂടെ പ്രവീൺ പ്രഭാറാം എന്നൊരു പുതിയ സംവിധായകനെ കൂടി മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുകയാണ്. കട്ട മാസ്സ് അവതരണത്തിനൊപ്പം ഒരു ക്ലാസ് സമീപനം കൂടി ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
നഞ്ചകോട്ടൈ എന്നൊരു സാങ്കൽപിക ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും ചിത്രത്തിൽ പ്രതിപാദിക്കുന്ന വസ്തുതകൾ എല്ലാം എവിടെയും സംഭവിക്കാവുന്നതാണ് എന്നതാണ് ശ്രദ്ധേയം. അമർനാഥ് എന്ന നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരുവനാണ് ആ ഗ്രാമം അടക്കി വാഴുന്നത്. അവിടെയുള്ള ജനങ്ങളെയെല്ലാം ഊരുവിലക്ക് നൽകി നാട് കടത്തിയ അമർനാഥ് അധാർമ്മികതയുടെ മൂർത്തീഭാവമാണ്. നിസഹായരായി നിൽക്കാൻ മാത്രം വിധിച്ച പോലീസുകാരാണ് ആ നാട്ടിലുള്ളതും. തിന്മ കൊടി കുത്തി വാഴുന്ന ആ നാട്ടിലേക്കാണ് സംഹാരഭാവം പൂണ്ട് ഒരു പുതിയ പോലീസ് ഓഫീസർ എത്തുന്നത്. അടക്കി വാഴുന്ന അസുരൻ ശക്തികൾക്ക് മേലെ ശക്തമായി തന്നെ തിരിച്ചടിക്കുന്ന അയാൾ ഏവർക്കും പ്രതീക്ഷയും ഊർജവും സമ്മാനിക്കുന്നു. പക്ഷെ കാത്തിരുന്നത് അതിലും വലിയ പ്രതിസന്ധികളാണ് അതിന് എതിരെയുള്ള പോരാട്ടമാണ് കട്ട മാസ്സും അതിനൊപ്പം ക്ലാസും ചേർത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.ടോവിനോയുടെ മാസ്സ് അവതാരം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ടോവിനോയെ കാണിക്കുന്ന ഓരോ സീനും മാസ്സ് തന്നെയാണ്. ആ ഒരു ലുക്കും ആക്ഷൻ രംഗങ്ങളിലെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി പ്രേക്ഷകർ കാണാൻ കൊതിച്ച കൽക്കിയവതാരത്തെ തന്നെയാണ് ടോവിനോയിൽ കാണാൻ സാധിക്കുന്നത്. രൗദ്രഭാവം പൂണ്ട് നിൽക്കുമ്പോഴും ദൈവികമായ ഒരു ആർദ്രഭാവവും ആ കഥാപാത്രത്തിൽ കാണുവാൻ സാധിക്കുന്നുണ്ട്. നായകനൊപ്പമോ ചിലപ്പോൾ അതിലും മേലെയോ നിൽക്കുന്ന ഒന്നാണ് ശിവജിത്ത് പദ്മനാഭൻ അവതരിപ്പിച്ച അമർനാഥ് എന്ന വില്ലൻ കഥാപാത്രം. ഇത്ര മാസ്സ് ആൻഡ് ക്ലാസ് വില്ലനെ ഈ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് തന്നെ നിസംശയം പറയുവാൻ സാധിക്കും. വീരത്തിലും രണത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കൽക്കിയിലെ ഈ ഒരു റോളിന്റെ പേരിലായിരിക്കും ശിവജിത്ത് അറിയപ്പെടുവാൻ പോകുന്നത്. തീവണ്ടിക്കും ഉയരേക്കും ശേഷം ടോവിനോക്ക് ഒപ്പം സംയുക്‌ത എത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചൊരു പ്രാധാന്യം ചിത്രത്തിൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമൻ, കെ പി എ സി ലളിത, അപർണ നായർ എന്നിവർക്കും മികച്ച റോളുകൾ നൽകുകയും അതെല്ലാം അവർ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആണെങ്കിലും സാധാരണ ആക്ഷൻ ചിത്രങ്ങൾക്കുള്ള ഒരു വേഗത ചിത്രത്തിന് ഇല്ലായെന്നത് ഒരു പോരായ്മയാണ്.
സംവിധായകൻ പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നൊരുക്കിയ തിരക്കഥ ചിത്രത്തിന്റെ ആസ്വാദനത്തിൽ പ്രേക്ഷകർക്ക് ഏറെ സഹായകരമായിട്ടുണ്ട്. അതോടൊപ്പം പിറന്ന മണ്ണിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആഴവും മനോഹരമായി തന്നെ തിരക്കഥയിൽ പ്രതിപാദിച്ചിട്ടുമുണ്ട്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തോടൊപ്പം മനോഹരമായ ഗാനങ്ങളും ഒരുക്കി ജെക്‌സ് ബിജോയ് പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഗൗതം ശങ്കറിന്റെ ക്യാമറക്കണ്ണുകളും കൈയ്യടികൾ നേടുന്നു. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ എക്സ്പീരിയൻസ് നൽകുന്നതോടൊപ്പം സമൂഹത്തിലെ പല തിന്മകളിലേക്കും വിരൽ ചൂണ്ടുന്നതിനൊപ്പം പ്രതികരിക്കേണ്ട ആവശ്യകതയേയും ഊന്നി പറയുന്ന കൽക്കി ഓരോ പ്രേക്ഷകനും മികച്ചൊരു അനുഭവം തന്നെയായിരിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…