ടോവിനോ തോമസ് നായകനാകുന്ന കൽക്കിയുടെ ട്രെയ്ലർ പുറത്തിറങ്ങുന്നു. നാളെ വൈകിട്ട് 9 മണിക്ക് ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തിറങ്ങുന്നത്. ടോവിനോ തോമസ്, സംയുക്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രവീൺ പ്രഭാറാം ഒരുക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ കൽക്കി ആഗസ്റ്റ് 8ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പക്കാ മാസ്സ് ടീസറും ആന്തവും പോസ്റ്ററുകളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം തന്നെയായിരിക്കും കൽക്കി എന്ന ഉറപ്പ് ഇതിനകം പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. തീവണ്ടിക്ക് ശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയും ക്യാമറ ഗൗതം ശങ്കറും കൈകാര്യം ചെയ്യുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…