വളരെ കുറച്ചു സമയത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളില്‍ നായികയായി ഉയര്‍ന്നു വന്ന നടിയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലും തമിഴിലുമെല്ലാം താരത്തിന് കൈനിറയെ ചിത്രങ്ങളുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സഹോദരന്‍ സിദ്ധാര്‍ത്ഥിനെ കുറിച്ച് കല്യാണി പറഞ്ഞ രസകരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം.
അവതാരകന്റെ ചോദ്യം, ആരെയെങ്കിലും വെടിവെച്ചു കൊല്ലാന്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആരെയായിരിക്കും കൊല്ലുക എന്നായിരുന്നു. മറുപടിയായി അതിനു മാത്രം ദേഷ്യമൊന്നും തനിക്ക് ആരോടും തോന്നിയിട്ടില്ലെന്ന് കല്യാണി പറഞ്ഞു. ശരിക്കും ചെയ്യുമെന്നല്ല, വെറുതെ ഒരു അവസരം കിട്ടിയാല്‍ ആരെയായിരിക്കും കൊല്ലുക എന്ന് അവതാരകന്‍ വീണ്ടും ചോദിച്ചു. ഇതിന് മറുപടിയായി ചിലപ്പോഴൊക്കെ തന്റെ സഹോദരനെ അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് സ്നേഹം കൊണ്ടുമാത്രമാണെന്നും കല്യാണി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
കുറെ കൊലപാതകങ്ങള്‍ നടക്കുന്നത് സ്‌നേഹം കൊണ്ടാണെന്നും സഹോദരന്‍ – സഹോദരി ബന്ധത്തിലും ആ സ്നേഹക്കൂടുതലൊക്കെ കാണുമെന്നും കല്യാണി പറഞ്ഞു. കല്യാണിയുടെ രസകരമായ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അവതാരകനെയും സഹോദരനെയും ഒന്നിച്ചു ട്രോളുകയാണല്ലോ നടി എന്നാണ് ഇതിനു വരുന്ന കമന്റുകള്‍. 2017ല്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണിയുടെ പുത്തം പുതു കാലൈയാണ് അവസാനമിറങ്ങിയ ചിത്രം. മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തമിഴ് ചിത്രം മാനാട് എന്നിവയാണ് നടിയുടെ ഇറങ്ങാനുള്ള മലയാള ചിത്രങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…