മലയാള സിനിമാ ആസ്വാദകർ വളരെ പ്രതീക്ഷയോടെയും അതെ പോലെ തന്നെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച സിനിമയിലെ ഒരു മനോഹര ഗാനത്തിന്റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഈ ഗാനരംഗത്ത് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള പ്രണയ രംഗങ്ങളാണ്.
View this post on Instagram
ഇപ്പോളിതാ അറബിയയിലെ രാജകുമാരിയെ തന്നെ അനുസ്മരിപ്പിക്കും തരത്തിൽ രൂപത്തിലും ഭാവത്തിലുളള മരക്കാറിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി. ‘കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം’ എന്ന തുടങ്ങുന്ന ഈ മനോഹര ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായകനും മികച്ച നടനുമായ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ്.ശ്വേത മോഹനും സിയ ഉള് ഹക്കുമാണ് മറ്റു ഗായകര്‍.നേരത്തെ മരക്കാറിലെ ആദ്യം ഗാനം പുറത്തുവന്നിരുന്നു.കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി പ്രേക്ഷകര്‍ സ്വീകരിച്ചു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.