വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. കൂർഗിൽ നിന്നുള്ള ചിത്രങ്ങളാണ് കല്യാണി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പമാണ് കല്യാണി കൂർഗ് കറങ്ങിയത്. കാപ്പി കുടിച്ചും ചായ കുടിച്ചും ജീപ്പിൽ കറങ്ങിയും ചൂടുവെള്ളത്തിൽ കുളിച്ചും കാട്ടിൽ നടന്നുമെല്ലാം മനോഹരമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്ന് കല്യാണി വ്യക്തമാക്കുന്നു. ഒട്ടേറെ പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് കല്യാണിയുടേതായി അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ അഭിനയത്തിന് കല്യാണി പ്രിയദർശന് മികച്ച നവാഗത നടിക്കുള്ള സൈമ അവാർഡ് ലഭിച്ചിരുന്നു. പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദർശൻ ഏറ്റവും അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ പൃഥ്വിരാജും ഒരു മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീജിത്തും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം ദീപക് ദേവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…