ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് സിനിമയാണ് വാൻ. നവാഗതനായ റാ കാർത്തിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രണയ നായകനായിട്ടാണ് ദുൽഖർ എത്തുന്നത്. ഉത്തരേന്ത്യയിലായിരിക്കും ചിത്രത്തിന്‍റെ ലോക്കേഷൻ. കെനന്യ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് തെരി, കത്തി, രാജാ റാണി, സഖാവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസായിരിക്കും. വ്യത്യസ്തമായ ലുക്കുകളിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് ദുൽഖറിന്റെ നായിക.ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പ്രിയദർശന്റെ മകളും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നതിലൂടെ ഒരു അപൂർവ സംഗമത്തിന് ആണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്.കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വാൻ.പ്രണയത്തിന് പ്രാധാന്യം നൽകി എല്ലാ പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാൻ കഴിയുന്നതായിരിക്കും ഈ റോഡ് മൂവി എന്നാണ് സംവിധായകൻ ര കാർത്തിക് പറയുന്നത്. മലയാളത്തിലെ ദുല്‍ഖര്‍ നായകനായി എത്തിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമ ലക്ഷണമൊത്തൊരു റോഡ് മൂവി ആയിരുന്നു. ദുല്‍ഖർ നായകനാകുന്ന രണ്ടാമത്തെ റോഡ് മൂവിയായിരിക്കും രാ കാര്‍ത്തികിന്‍റെ ഈ തമിഴ് ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…