ആദിത്യ റാം സ്റ്റുഡിയോയിലെ മഹാത്ഭുതം; ഒരു ഭാഗത്ത് ജയിലറുമായി തലൈവർ, തൊട്ടപ്പുറത്ത് ഷാരുഖ് ഖാനും വിജയ് സേതുപതിയും, ഇന്ത്യൻ 2മായി കമൽ ഹാസനും

സിനിമാപ്രേക്ഷകർ വലിയ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. കാരണം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങളാണ്. എന്നാൽ അതിലേറെ കൗതുകമുള്ള മറ്റൊരു കാര്യം ഈ ചിത്രങ്ങളെല്ലാം ഒരേ സമയം ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം പൂർത്തിയാക്കുന്നത് എന്നുള്ളതാണ്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ, ഷാരുഖ് ഖാൻ – ആറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജവാൻ, കമൽ ഹാസന്റെ ഇന്ത്യൻ 2 എന്നീ ചിത്രങ്ങളാണ് ഒരേ സ്റ്റുഡിയോയിൽ ചിത്രീകരണം പുരോഗമിക്കുന്നത്. ചെന്നൈ ഇ സി ആറിൽ ഉള്ള ആദിത്യ റാം സ്റ്റുഡിയോയിലാണ് ഈ ചിത്രങ്ങളുടെയെല്ലാം ചിത്രീകരണം ഒരേസമയം പുരോഗമിക്കുന്നത്.

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണം നിലവിൽ ചെന്നൈ പാരിസ് കോർണറിലെ ഏഴിലകം ബിൽഡിങ്‌സിലാണ് പുരോഗമിക്കുന്നത്. നിലവിൽ ജയപ്രകാശ്, ബോബിസിൻഹ എന്നിവരുടെ ഭാഗങ്ങളാണ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ച ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് ചെന്നൈ ഇ സി ആറിലുള്ള ആദിത്യ റാം സ്റ്റുഡിയോയിലേക്ക് മാറും. അതിനുശേഷമായിരിക്കും കമൽ ഹാസൻ ഇന്ത്യൻ 2 ടീമിനൊപ്പം ജോയിൻ ചെയ്യുക.

ചെന്നൈയിൽ പുതുതായി ആരംഭിച്ച മെഗാ സ്റ്റുഡിയോ ആണ് ആദിത്യ റാം സ്റ്റുഡിയോ. ഇന്ത്യൻ 2 കൂടി ഇങ്ങോട്ടേക്ക് ഷൂട്ടിന് എത്തുന്നതോടെ ഇവിടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ എണ്ണം മൂന്ന് ആയി ഉയരും. നിലവിൽ ഷാരുഖ് ഖാൻ – ആറ്റ്‌ലി ചിത്രം ജവാൻ, രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജയിലർ എന്നിവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷാരുഖ് ഖാൻ – ആറ്റ്‌ലി ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ജവാൻ ചിത്രത്തിലെ ഷാരുഖിന്റെയും വിജയ് സേതുപതിയുടെയും കോംപിനേഷൻ ആണ് ഇപ്പോൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുത പ്രതിഭാസത്തിനാണ് ആദിത്യ റാം സ്റ്റുഡിയോ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ ഒരേ സ്റ്റുഡിയോയിൽ വ്യത്യസ്ത സിനിമകൾക്കായി ഒത്തു ചേരുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. വെള്ളിത്തിരയിൽ തങ്ങളുടെ പ്രിയതാരങ്ങൾ പ്രതിഭയുടെ വിളയാട്ടം നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago