പ്രമുഖ നടൻ കമൽ ഹാസൻ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള സാധ്യതയില്ലെന്ന് പ്രശസ്ത നടി ഗൗതമി. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഗൗതമിയുടെ പ്രതികരണം.
![kamal](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/kamal.jpg?resize=788%2C591&ssl=1)
ശരിയായ പാതയിലൂടെ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കേ മാത്രം വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു.കോയമ്പത്തൂര്‍ സൗത്തില്‍ ബി ജെ പി വളരെ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. അവിടെ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്ഹാസന് ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്.
![gautami](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/gautami.jpg?resize=788%2C440&ssl=1)
കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ബി ജെ പി ഘടകം നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്നാട്ടില്‍ ബി ജെ പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.വിരുദനഗഗര് രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്താണ് ഗൗതമി പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗൗതമിയുടെ പേര് ഉണ്ടായിരുന്നില്ല.