Categories: ActorCelebrities

കമല്‍ഹാസന്‍ നടൻ എന്ന നിലയിൽ വിജയിക്കില്ല, മനസ്സ് തുറന്ന് മുന്‍ പങ്കാളി കൂടിയായ ഗൗതമി

പ്രമുഖ നടൻ കമൽ ഹാസൻ  തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിൽ  വിജയിക്കുവാനുള്ള  സാധ്യതയില്ലെന്ന് പ്രശസ്‌ത നടി ഗൗതമി. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു  ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഗൗതമിയുടെ പ്രതികരണം.

kamal

ശരിയായ പാതയിലൂടെ സഞ്ചരിക്കുന്ന  രാഷ്ട്രീയക്കാര്‍ക്കേ മാത്രം വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു.കോയമ്പത്തൂര്‍ സൗത്തില്‍ ബി ജെ പി വളരെ വലിയ ഭൂരിപക്ഷത്തോടെ  വിജയിക്കും. അവിടെ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്‍ഹാസന്‍ ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്.

gautami

കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ബി ജെ പി ഘടകം നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്നാട്ടില്‍ ബി ജെ പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.വിരുദനഗഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്താണ് ഗൗതമി പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗൗതമിയുടെ പേര് ഉണ്ടായിരുന്നില്ല.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

13 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago