കമൽഹാസൻ ചിത്രം ഹേ റാം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി കിംഗ് ഖാൻ
വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങൾ കൊണ്ട് തമിഴകത്തിന്റെ മനസ്സിൽ സ്ഥാനം നേടിയെടുത്ത് താരചക്രവർത്തിമാരിൽ ഒരാളായ താരമാണ് കമൽഹാസൻ. ചെറുപ്പത്തിൽ തന്നെ അഭിനയത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി ബാലതാരമായി സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് നായക നടനായി ശ്രദ്ധിക്കപ്പെട്ടു. സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും മാറി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ തീർത്തും താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് കൂടുതലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
അദ്ദേഹത്തിന്റെ കരിയറിൽ പുറത്തിറങ്ങിയ വേറിട്ട ചിത്രങ്ങളിൽ ഒന്നാണ് ഹേയ് റാം. കമൽ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇന്ത്യ വിഭജനം, മഹാത്മാ ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിച് ഇറക്കിക സെമി-ഫിക്ഷൻ സിനിമയായിരുന്നു ഹേയ് റാം. ചിത്രത്തിൽ സാകേത രാമൻ അയ്യങ്കർ എന്ന കഥാപാത്രമാണ് കമൽ ചെയ്തത്. ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ചലച്ചിത്ര പ്രേമികളിൽ നിന്നും നിരൂപകരിൽ നിന്നും ധാരാളം പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് ഇപ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഹേയ് റാമിന്റെ ഹിന്ദി പകർച്ചാവകാശം ഷാരുഖ് ഖാൻ നേടിയതായിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് നിർമാതാവ് ഭാരത് ഷായിൽ നിന്നുമാണ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം നേരത്തെ ഹിന്ദിയിലേക്ക് മൊഴി മാറ്റി പ്രദർശിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട ഈ സിനിമയുടെ പകർപ്പവകാശം എന്തിനുവേണ്ടിയാണ് ഷാരുഖ് നേടിയെടുത്തത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…