Categories: MalayalamNews

മോഹൻലാൽ സത്യൻ മാഷിന്റെ കഴിവും സ്വഭാവുമുള്ള കലാകാരൻ : ബിഗ് ബോസ് വേദിയിൽ മോഹൻലാലിനെ പ്രശംസിച്ച് ഉലകനായകൻ കമൽ ഹാസൻ

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ഇന്നലെ താരത്തിളക്കമായിരുന്നു. വിശ്വരൂപം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാന്‍ എത്തിയ കമല്‍ഹാസന്‍ ആയിരുന്നു എപ്പിസോഡിന്റെ ആകര്‍ഷണം. മോഹന്‍ലാലുമൊത്ത് വിശേഷങ്ങള്‍ പങ്കുവച്ച കമല്‍ഹാസന്‍ പിന്നീട് മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ് ഹൌസിനുള്ളിലേക്കും എത്തി.

Mohanlal and Kamal Hasan in Big Boss House

ബിഗ് ഹൗസില്‍ നിന്നും തിരികെ വേദിയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് മോഹന്‍ലാല്‍ നല്‍കിയത്. പ്രശംസകള്‍ കേട്ടപ്പോള്‍ ഉലകനായകന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. കേരളത്തിന്റെ അഭിമാനമാണ് മോഹന്‍ലാലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.സത്യൻ മാഷിന്റെ അതേ കഴിവും സ്വഭാവ ഗുണവും ഉള്ള താരമാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ സംഗമത്തിനാണ് ഇന്നലെ ബിഗ് ബോസ് വീട് വേദിയായത്.

പിന്നീട് വിശ്വരൂപം സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വേദിയിലേക്കെത്തിയിരുന്നു. ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നതിന് ശേഷമാണ് മോഹന്‍ലാല്‍ അവരെ യാത്രയാക്കിയത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago