ഉലകനായകനോട് നേർക്കുനേർ പോരാട്ടവുമായി നിവിൻ പോളി; ജൂൺ മൂന്നിന് വമ്പൻ താരയുദ്ധം

തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ ജൂൺ മൂന്നിന് വൻ താരയുദ്ധമാണ് നടക്കാൻ പോകുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം, യുവനടൻ നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം എന്നീ ചിത്രങ്ങളാണ് ജൂൺ മൂന്നിന് തിയറ്ററുകളിലേക്ക് എത്തുന്ന പ്രധാന ചിത്രങ്ങൾ. കേരളത്തിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. അതുകൊണ്ടു തന്നെ വലിയ ഹൈപ്പാണ് ഇരു ചിത്രങ്ങളും സൃഷ്ടിച്ചിരിക്കുന്നത്.

കമൽ ഹാസൻ നായകനായി എത്തുന്ന ‘വിക്രം’ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് ആണ്. കമൽ ഹാസനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നടൻ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൂര്യയും എത്തുന്നു. ഇക്കാരണങ്ങളാൽ കൊണ്ടു തന്നെ ഒരു മൾട്ടി സ്റ്റാർ മാമാങ്കമായി മാറിയിരിക്കുകയാണ് ചിത്രം.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രമായ ‘തുറമുഖം’ രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്. നിവിൻ പോളിക്കൊപ്പം നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഗോപൻ ചിദംബരം രചന നിർവഹിച്ച ഈ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും ട്രയിലറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago