മോഹൻലാലിന് ലൂസിഫർ പോലെ, രജനികാന്തിന് പേട്ട പോലെ, മമ്മൂട്ടിക്ക് ഭീഷ്മ പോലെ കമൽ ഹാസന് ലഭിച്ച ഒരു വമ്പൻ ഫാൻബോയ് ട്രീറ്റ് ആണ് വിക്രം. കമൽ ഹാസൻ നായകനായി എത്തിയ വിക്രം തിയറ്ററുകളിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു ട്രോൾ ആണ് ഇത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമൽ ഹാസനുള്ള ഒരു ഒന്നൊന്നര ഫാൻബോയ് ട്രീറ്റ് ആണെന്നാണ് സിനിമ കണ്ടവർ പറയുന്നത്. താൻ ആരാധിക്കുന്ന നായകന് ആവോളം അഴിഞ്ഞാടാൻ കളം ഒരുക്കുകയായിരുന്നു ലോകേഷ് കനകരാജ് തന്റെ ചിത്രത്തിൽ.
പടം കണ്ടിറങ്ങിയവർ ഒറ്റ സ്വരത്തിൽ പറയുന്നത് വിക്രം ഒരു ലോകേഷ് കനകരാജ് സിനിമയാണെന്നാണ്. സോഷ്യൽ മീഡിയയിൽ അബു എന്നയാൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘വിക്രം ഒരു ലോകേഷ് കനകരാജ് സിനിമയാണ്, മാസ്റ്റ്ററിൽ നിങ്ങൾ എന്തൊക്കെ മിസ്സ് ചെയ്തോ അതൊക്കെ ഈ സിനിമ തീർക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഫഹദ് ഫാസിലിന്റെ സ്വാഗ് ഇന്റർവെൽ വരെ ഉണ്ട്, ഇതുവരെ ഫഹദ് ചെയ്ത അന്യഭാഷാ ചിത്രങ്ങളിലെ മികച്ച റോൾ അത് ഇതായിരിക്കും, ഇത്രേം കാലം ഫഹദ് ചെയ്യാത്ത തരത്തിൽ ഉള്ള ആക്ഷൻ സീനുകളും പുള്ളിക്കാരൻ നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ട്, സിനിമ തുടങ്ങുമ്പോൾ ഫഹദ്, സൂര്യ, വിജയ് സേതുപതി എന്നിവരുടെ പേര് എഴുതി കാണിക്കുമ്പോൾ ഉണ്ടായ കയ്യടിയുടെ പകുതി കമലിന്റെ പേര് എഴുതി കാണിച്ചപ്പോൾ ഉണ്ടായില്ല, എന്നാൽ പടം ക്ലൈമാക്സിൽ കമലിനെ കാണിച്ചപ്പോൾ മുഴുവൻ തിയേറ്റർ നിറഞ്ഞ കയ്യടി ആയിരുന്നു, അതാണ് കമൽ ഹാസൻ, അതാണ് അയാളുടെ ഷോ സ്റ്റൈലിങ് കപ്പാസിറ്റി, അതാണ് ലോകേഷ് കനകരാജിന്റെ മേക്കിങ്ങും, കമൽ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ഇവർ കൂടാതെ, നരേനും പിന്നെ ചെമ്പൻ വിനോദും, ആരും മോശം ആക്കിയിട്ടില്ല, ഒരു ഒന്നന്നര അടിപ്പടം.’
കാർത്തിക് സുബ്ബരാജ് രജനിക്ക് പേട്ട കൊടുത്തത് പോലെ ലോകേഷ് കമലിന് കൊടുത്ത ഇടിവെട്ട് സാധനമാണ് വിക്രം എന്നാണ് മറ്റൊരു കുറിപ്പ്. ബേസിൽ എന്ന ആരാധകൻ കുറിച്ചത് ഇങ്ങനെ, ‘കമൽഹാസന്റെ ഫാൻ ബോയ് എന്ന് പറയുമ്പോ തന്നെ വീര്യം അല്പം കൂടും. അപ്പൊ ഫാൻ ബോയ് ട്രിബ്യൂട്ടിന്റെ കാര്യം പറയണോ, പടം ചുമ്മാ തീ ഐറ്റം.’ കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് ‘വിക്രം’ ഒരു ഫാൻബോയ് ചിത്രമാണെന്നാണ്. കൈയടി മുഴുവൻ അർഹിക്കുന്നത് ലോകേഷ് കനകരാജ് ആണെന്നും വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…