കെജിഎഫ് ചാപ്റ്റര്‍ 2 നെ വിമര്‍ശിച്ച് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സിനിമയെന്ന പേരില്‍ പൈസ കളയാന്‍ എടുത്ത ചിത്രമാണ് കെജിഎഫ് എന്ന് കെആര്‍കെ ആരോപിച്ചു. കെജിഎഫ് 2 സിനിമ മൂന്ന് മണിക്കൂര്‍ പീഡനമാണ്. ചിത്രത്തില്‍ മുഴുവന്‍ തല പെരുക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണെന്നും കമാല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ മിലിട്ടറിക്കോ എയര്‍ഫോഴ്‌സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി വരെ വെല്ലുവിളിക്കുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെയെങ്കില്‍ ഇന്ത്യ എങ്ങനെ പാകിസ്താനെയും ചൈനയേയും നേരിടുമെന്നും കെആര്‍കെ ചോദിക്കുന്നു.
കെആര്‍കെയുടെ ട്വീറ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. കെജിഎഫ് ആരാധകര്‍ കെആര്‍കെയെ വളഞ്ഞിട്ട് ആക്രമിച്ചു. ദേശദ്രോഹിയായ കെആര്‍കെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തി. മുംബൈ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് ആരാധകര്‍ അറസ്റ്റ് ആവശ്യം ഉന്നയിച്ചത്. നേരത്തേ രാജമൗലി ചിത്രം ആര്‍ആര്‍ആറിനേയും കമാല്‍ വിമര്‍ശിച്ചിരുന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍പ്പോലെയാണ് രാജമൗലി ചിത്രങ്ങളെന്നായിരുന്നു കമാലിന്റെ വിമര്‍ശനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…