Categories: MalayalamNews

ജയറാം കൊണ്ടുവന്ന ദിലീപ് തന്നെയാണ് ജയറാം ചെയ്യേണ്ട വേഷങ്ങൾ കൂടുതലും ചെയ്‌തത്‌..!

മിമിക്രി വേദിയിൽ നിന്നുമെത്തി മലയാള സിനിമാലോകം കീഴടക്കിയ രണ്ടുപേരാണ് ജയറാമും ദിലീപും. 1991ൽ കമൽ ഒരുക്കിയ വിഷ്ണുലോകത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീപിന്റെ തുടക്കം. തുടർന്ന് ഒമ്പതോളം ചിത്രങ്ങളിൽ ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജയറാമാണ് ദിലീപിനെ കമലിന് പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നീട് ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്തുവെന്നതും കൗതുകകരമാണ്. ആ കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ കമൽ.

പൂക്കാലം വരവായിയിൽ അക്കു അക്ബർ എന്റെ കൂടെ സഹ സംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തിൽ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന്റെ തലേന്ന് ഞാൻ ദിലീപിനോട് വരാൻ പറഞ്ഞു. പക്ഷെ തലേ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി എന്തോ ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാൻ അറിഞ്ഞത്. എത്താത്തത് കൊണ്ടെനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടർ വരികയും ചെയ്തു. അതുകൊണ്ടു ദിലീപിനെ നിർത്താൻ ആ പടത്തിൽ സ്ഥലമില്ലാതെ ആയി. പിറ്റേന്ന് പത്തിനൊന്ന് മണിക്കാണ് ദിലീപ് വരുന്നത്.

നീ വന്നത് താമസിച്ചു പോയി അടുത്ത പടത്തിൽ നോക്കാമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപിന് വലിയ വിഷമമായി. ഒരു വലിയ അമ്പലത്തിന് മുകളിലായിരുന്നു ഷൂട്ട്. ഒരു വലിയ ബാഗ് ഒക്കെയായി ആയിരുന്നു അയാൾ വന്നത്. അതും കൊണ്ട് ദിലീപ് വിഷമിച്ച് പടിയിറങ്ങി പോകുന്നത് കണ്ടു എനിക്കും വിഷമമായി. ഞാൻ തിരിച്ചു വിളിച്ച് വർക്ക് ചെയ്തോളാൻ പറഞ്ഞു. അന്ന് ജയറാം ദിലീപിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നീട് അവൻ അസിസ്റ്റന്റായി കുറെ പടങ്ങൾ ചെയ്‌തു. അഭിനയത്തിലേക്ക് മാറി. ഹീറോയായി പല സിനിമകളും ചെയ്‌തു. മിക്കവാറും ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്‌തത്‌. ഇവനെ ഞാൻ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് ജയറാം അല്ലാതെ ആരാണേലും ആലോചിച്ചു പോകും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago