Kamasoothram to be made as a Web series with sunny Leone in lead
ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ടതായ വാത്സ്യായന്റെ കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഈ വെബ് സീരീസിൽ സണ്ണി ലിയോണി നായികയാവുമെന്ന് സൂചന. ഏതാനും മാസങ്ങളായി നിർമ്മാതാവ് ഏക്താ കപൂർ സണ്ണിയുമായി ചർച്ചകളിലാണെന്ന് റിപ്പോർട്ട്. 13-ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെക്കുറിച്ചുള്ള സാങ്കൽപ്പിക കഥയാവും ഈ വെബ് സീരീസ് കൊണ്ട് പറയാൻ ഉദ്ദേശിക്കുന്നത്. രാഗിണി MMS എന്ന ചിത്രത്തിൽ സണ്ണിയും ഏകതയും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം രതിലീലകൾ, സംഭോഗരീതികൾ, വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു. ശിവപാർവതിമാരുടെ സംഭാഷണത്തിൽ നിന്നും ലഭിച്ച കാമതയെ പറ്റിയുള്ള അറിവുകൾ നന്ദികേശൻ വാത്സ്യായന മഹർഷിക്ക് ഉപദേശിച്ചതാണെന്നും അതാണ് കാമസൂത്രരചനക്ക് അടിസ്ഥാനമായതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു. ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം ആയ ലൈംഗികത ഒരു പാപം അല്ലെങ്കിൽ അശ്ലീലം എന്നതിൽ ഉപരിയായി ഭാരതത്തിൽ ചില ദൈവികമാനങ്ങൾ കല്പ്പിച്ചു കൊടുത്തിരുന്നതായി മനസ്സിലാക്കാം. കുണ്ഡലിനീയോഗയിൽ രതിമൂർച്ഛ ഉണ്ടാകുമ്പോൾ ദൈവികമായ ലൈംഗിക ഊർജ്ജം മൂലാധാരത്തിൽ തുടങ്ങി സഹസ്രാരത്തിൽ ലയിക്കുകയും സാധകന് മോക്ഷപ്രാപ്തി ഉണ്ടാകുകയും ചെയ്യുന്നു എന്നൊരു താന്ത്രിക ആചാരവും കാണാൻ സാധിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…