Categories: TrailersVideos

എന്തായിരിക്കും എല്ലാവരുടെയും അലർച്ചക്ക് പിന്നിൽ? രസകരമായ കാഴ്ച്ച ഉറപ്പേകി കനകം കാമിനി കലഹം ടീസർ പുറത്തിറങ്ങി; വീഡിയോ

മലയാള സിനിമയിലേക്ക് കടന്നുവരുന്ന ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമായ നിവിൻ പോളി നായകനായ ഫാമിലി എന്റർടൈനർ കനകം കാമിനി കലഹത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. വേൾഡ് ഡിസ്‌നി ഡേയായ നവംബർ 12ന് തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും ഒരു സവിശേഷതയാണ്.

ഒരു പക്കാ രസകരമായ ഫാമിലി എന്റർടൈനറായിരിക്കും ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.

ചിത്രത്തെ കുറിച്ച് നിവിൻ പോളി പറയുന്നതിങ്ങനെ.. “രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ ഈ ചിത്രം കാരണമാകും എന്നു എനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരുവാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും സംഗീത സംവിധാനം കുറിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗും ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദവും ഒരുക്കുന്നു. അനീസ് നാടോടിയാണ് കലാസംവിധാനം. മെൽവി ജെ കോസ്റ്റ്യൂംസും ഷാബു പുൽപ്പള്ളി മേക്കപ്പും നിർവഹിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago