Categories: Celebrities

നാടകം വീണ്ടും ആരംഭിച്ചിരിക്കുന്നു, അയാളുടെ കദനകഥ വീണ്ടും തുടങ്ങിയിരിക്കുന്നു, ഹൃതിക്കിനെ പരിഹസിച്ച് കങ്കണ

ഹൃതിക് റോഷനെ പരിഹസിച്ച് നടി കങ്കണ, ബോളിവുഡ് നടി കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ നല്‍കിയ പരാതി സൈബര്‍ സെല്ലില്‍ നിന്ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതായി നടന്‍ ഹൃത്വിക് റോഷന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, ഇതാണ് താരത്തിനെ ഏറെ ചൊടിപ്പിച്ചത്,

 ”അയാളുടെ കദനകഥ വീണ്ടും തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ബന്ധം പിരിഞ്ഞ് ഇത്ര വര്‍ഷമായിട്ടും, അയാളുടെ വിവാഹമോചനം കഴിഞ്ഞിട്ടും ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷ നേടുമ്ബോള്‍ ഹൃത്വിക് നാടകവുമായി വരും. നിങ്ങള്‍ എന്നുവരെ ഈ പ്രണയബന്ധത്തെയോര്‍ത്ത് കരച്ചില്‍ തുടരും എന്നാണ് താരം ട്വീറ്റ് ചെയ്‍തത്.

കങ്കണയുടെ ഇ മെയിലില്‍ നിന്നും 2013 – 14 കാലത്ത് തനിക്ക് നൂറു കണക്കിന് മെയിലുകള്‍ വന്നതായിട്ടാണ് ഹൃത്വിക്കിന്റെ ആരോപണം. കൈറ്റ്്‌സിലും ക്രിഷ് 3 യിലുമാണ് കങ്കണയും ഹൃത്വിക്കും ഒരുമിച്ച്‌ അഭിനയിച്ചത്. ക്രിഷ് 3 സിനിമയ്ക്ക് ശേഷം ഇരുവരും ഡേറ്റിംഗിലാണെന്ന രീതിയില്‍ അഭ്യൂഹങ്ങളും പരന്നു. 2013 ല്‍ ഭാര്യ സൂസനുമായുള്ള വിവാഹബന്ധം ഹൃത്വിക് അവസാനിപ്പിച്ചപ്പോള്‍ അതിന് കാരണമായി പറഞ്ഞത് കങ്കണയാണ് കാരണമെന്നായിരുന്നു.

2016 ലായിരുന്നു ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പോര് തുറന്നയുദ്ധമായി മാറിയത്. ആഷിക്കി 3 യില്‍ നിന്നും കങ്കണ പുറത്തായത് മുതല്‍. ”മുന്‍ പങ്കാളികള്‍ നിങ്ങളുടെ ശ്രദ്ധ നേടാന്‍ എന്തിനാണ് നിസ്സാര കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല.” എന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് ഹൃത്വിക് മറുപടിയുമായി എത്തുകയും കൂടി ചെയ്തതോടെ ഇവരുടെ പോര് മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റുകയുമായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago