Kangana Ranaut compares Thor to Hanuman and Iron Man to Karna and says Avengers is inspired by Mahabharata
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടിയാണ് കങ്കണ റണൗട്ട്. അഭിനയംകൊണ്ട് പ്രേക്ഷക പ്രശംസ ഏറെ നേടിയിട്ടുള്ള നടി പക്ഷേ തന്റെ നിലപാടുകള്‍കൊണ്ട് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു താരതമ്യം നടത്തിയിരിക്കുകയാണ് നടി. ഹോളിവുഡ് സൂപ്പർതാരങ്ങൾ ഇന്ത്യൻ മിത്തോളജി അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നതാണ് നടിയുടെ കണ്ടെത്തൽ.
ഒരു സൂപ്പർഹീറോയായി അഭിനയിക്കേണ്ടി വന്നാൽ ഹോളിവുഡ് സിനിമകളിലെ പോലെ കോമിക് ബുക്ക് സ്റ്റൈൽ പിന്തുടരുമോ അതോ ഇന്ത്യൻ മിത്തോളജി പിന്തുടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ. “ഞാൻ തീർച്ചയായും ഇന്ത്യൻ മിത്തോളജി പിന്തുടരും. ഹോളിവുഡ് എല്ലാം നമ്മുടെ മിത്തോളജി നിന്നും പലതും കടം എടുത്തിട്ടുണ്ട്. അയൺ മാനിന്റെ പടച്ചട്ട മഹാഭാരതത്തിലെ കർണന്റേതിൽ നിന്നും കടമെടുത്തതാണ്. തോർ ചുറ്റിക പിടിച്ചു നിൽക്കുന്നത് കണ്ടാൽ എനിക്ക് ഓർമ്മ വരുന്നത് ഹനുമാൻജി ഗദയുമായി നിൽക്കുന്നതാണ്. അവഞ്ചേഴ്‌സും മഹാഭാരതം അടിസ്ഥാനമാക്കി എടുത്തതാണ് എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ വീക്ഷണം വ്യത്യസ്ഥമാണെങ്കിലും അതിലെ സൂപ്പർ ഹീറോകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. അവരും ഇത് അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എനിക്കും യാഥാർഥ്യമായത് ചെയ്യണം. അല്ലാതെ അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒന്നും ചെയ്യേണ്ട.”
തനിക്കെതിരെ തെറ്റായ പ്രചാരണമുണ്ടെന്നും അതിനാല്‍ വിവാഹം നീണ്ടു പോകുകയാണെന്നും കങ്കണ റണൗട്ട് പറയുന്നുണ്ട്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറഞ്ഞു. പുതിയ ചിത്രം ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…