Kani Kusruthi Makes a #MeToo Revelation
സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് തന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി കനി കുസൃതി. കൊച്ചി മുസിരിസ് ബിനാലെയിൽ WCCയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചക്കിടയിലാണ് കനി മനസ്സ് തുറന്ന് സംസാരിച്ചത്.
ഒരു അഭിനേത്രിയാവാൻ തന്നെയായിരുന്നു ആദ്യമേ ആഗ്രഹം. പക്ഷേ സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ ഇൻഡസ്ട്രിയുടെ ഭാഗമാകണമെങ്കിൽ ഞാൻ ഞാനല്ലാതെയാകണം. പല നിയന്ത്രണങ്ങളും എന്റെ മേൽ ചുമത്തിയിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഒരു അഭിനേതാവിനും ഒരു നിയന്ത്രണം ആരും നിശ്ചയിക്കരുതെന്നാണ് എന്റെ വിശ്വാസം. അതിജീവനം കഠിനമാണ്. എനിക്ക് വേണ്ടി സംസാരിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കൾ പോലും എനിക്ക് പിന്തുണയുമായി നില കൊണ്ടെങ്കിലും ഇതെല്ലാം തന്നെ എന്നോട് തനിയെ നേരിടാനാണ് അവരും പറഞ്ഞത്.
സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് എന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയിൽ നിന്നും നിരവധി മോശമായ അനുഭവങ്ങളെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഞാൻ ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു.
തിരികെ നാടക രംഗത്തേക്കാണ് കനി കുസൃതി പോയത്. പക്ഷേ ജീവിക്കാനുള്ള വരുമാനം അവിടെ നിന്നും ലഭിക്കാതെ വന്നതോടെ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തി.
അവിടെ എനിക്ക് ജീവിക്കുവാനുള്ള വരുമാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ തന്നെ സിനിമയിലേക്ക് തിരിച്ച് വന്നു. അഡ്ജസ്റ്മെന്റുകൾ ഇല്ലാതെ റോളുകൾ ലഭിക്കുവാൻ വേണ്ടി ഞാൻ നന്നായി തന്നെ ബുദ്ധിമുട്ടി.
WCC നിലവിൽ വന്നതോടെ അത് ഒരു ആത്മവിശ്വാസം തന്നെന്നും നടി പറഞ്ഞു.
“ഇത് നല്ലൊരു മുന്നേറ്റമാണ്. ഞാൻ സുരക്ഷിതയായി എന്നൊരു വിശ്വാസം. ഇപ്പോൾ ഇത് ‘ഞാൻ’ അല്ല… ‘ഞങ്ങൾ’ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…