ഒരു പുഞ്ചിരിയോ ഒരു നോട്ടമോ മതി പല ജീവിതങ്ങളും മാറിമറിയുവാൻ. ഹെലൻ എന്ന സിനിമയും പുഞ്ചിരിക്കൂ പരസ്പരം എന്ന ഷോർട്ട് ഫിലിം എല്ലാം ഇത് പ്രേക്ഷകർക്ക് മുൻപിൽ തുറന്ന് കാണിച്ചതാണ്. അത്തരത്തിൽ ജീവിതത്തിൽ നടന്ന ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് നടി കനിഹ. കഴിഞ്ഞ രണ്ടു വർഷത്തോളമായി തന്റെ വീടിന്റെ പരിസരത്തും മറ്റും വൃത്തിയാക്കുന്ന കോർപറേഷൻ തൂപ്പുകാരനൊപ്പമുള്ള ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
ഒരു കുറിപ്പും കനിഹ പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുകയാണ് എന്ന് കനിഹ പറയുന്നു. എന്നാൽ ഇന്ന് രാവിലെ താൻ നടക്കാൻ ഇറങ്ങിയപ്പോൾ രാമുവിനെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞുവെന്നും കനിഹ കുറിക്കുന്നു. താൻ പണമോ സമ്മാനങ്ങളോ ആഗ്രഹിച്ചിട്ടില്ല. ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സ്നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിച്ചു. താൻ ഈ ചിത്രമെടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, തനിക്കു ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് എങ്ങനെ ചോദിക്കും എന്നറിയാത്തത് കൊണ്ടുമാണെന്നാണ് തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ ഹീറോയെന്നും നടി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…