മലയാളത്തിന്റെ പ്രശസ്ത ഗായിക റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കണ്മണിയും കുട്ടാപ്പിയും. അതെ പോലെ തന്നെ റിമിയുടെ യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്ക് ഏറെ ഇഷ്ട്ട മുള്ളവരാണ് ഈ കുസൃതികുടുക്കകള്‍. റിമിയുടെ സഹോദരന് റിങ്കുവിന്റെയും നടി മുക്തയുടെയും മകളാണ് കണ്മണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കണ്മണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
നിലവിൽ ഇപ്പോള്‍ വളരെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത് മഴവില്‍ മനോരമയില്‍ റിമി ജഡ്ജ് ആയി എത്തുന്ന ‘സൂപ്പര്‍ 4′ എന്ന റിയാലിറ്റി ഷോയില്‍ റിമിയ്ക്ക് ഒപ്പം എത്തിയ കണ്മണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ ആണ്. ഏറെ തമാശകളും സന്തോഷ ത്തോടെയുള്ള കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുക്കുകയാണ് രണ്ടുപേരും. റിമി തന്നെയാണ് ഈ പ്രമോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.’സൂപ്പര്‍ 4’ റിയാലിറ്റി ഷോയുടെ രണ്ടാം സീസണ് ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.ജഡ്ജിംഗ് പാനലിൽ റിമിയെ കൂടാതെ ജ്യോത്സ്ന, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരുംമുണ്ട് .