മധുരരാജ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിച്ച് എത്തുന്ന ചിത്രമാണ് ടർബോ. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി ടർബോയുടെ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിലേക്ക് രാജ് ബി ഷെട്ടിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളികൾക്കിടയിൽ സുപരിചിതനായത്. നടനും ഫിലിം മേക്കറുമായ അദ്ദേഹം ടോബി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളെ അമ്പരപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം രാജ് ബി ഷെട്ടി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമുയരുകയാണ്. ‘രുധിരം’ എന്ന അപര്‍ണ ബാലമുരളി ചിത്രത്തിലും രാജ് ബി ഷെട്ടി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ടർബോ ഒരു ആക്ഷന്‍ കോമഡിയാണെന്ന് അടുത്തിടെ നടന്ന അഭിമുഖത്തില്‍ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ വ്യക്തമാക്കിയിരുന്നു. ടോളിവുഡ് താരം സുനിലും ടര്‍ബോയില്‍ ഭാഗമാകുന്നുണ്ട്. നൂറ് ദിവസത്തെ ചിത്രീകരണമാണ് ടര്‍ബോയ്ക്ക് ഉള്ളത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവിൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…