ബംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. നടൻ റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പുനിതിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാറിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് നിരവധി ആരാധകരാണ് ആശുപത്രിയിലേക്ക് ഇരച്ചെത്തിയത്. വിക്രം ആശുപത്രിയുടെ മുമ്പിൽ ആരാധകർ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
‘പ്രിയപ്പെട്ടവനേ സമാധാനത്തിൽ വിശ്രമിക്കൂ. അങ്ങിനെയുള്ള ഒരു മനുഷ്യാത്മാവ്, നിങ്ങൾ ഇപ്പോഴും എന്നെപ്പോലുള്ള ആരാധകരുടെ മനസ്സിൽ ഉണ്ടാകും. ഈ ലോകത്ത് നിങ്ങളുടെ അഭാവത്തിൽ ഞാൻ വളരെ ദുഃഖിക്കുന്നു. നായകനായുള്ള നിങ്ങളുടെ ആദ്യ അരങ്ങേറ്റത്തിൽ ഒരിക്കൽ ഞാൻ നിങ്ങളെ കണ്ടുമുട്ടിയെങ്കിലും മറ്റ് മാർഗങ്ങളിലൂടെ നിങ്ങളെ എപ്പോഴും നിരീക്ഷിച്ചു. എന്റെ ഹൃദയം തളരുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊൻ. കുടുംബത്തിന് എന്റെ അനുശോചനം.’ – റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍. കന്നഡ ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനായിരുന്നു പുനീത്. 1975ലാണ് പുനീത് ജനിച്ചത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…