സെക്സി ദുർഗ ‘എസ് ദുർഗ’യായതിൽ ചിത്രത്തിലെ നായകൻ അതൃപ്തനാണ്..!

വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വിരാമമിട്ട് ‘എസ് ദുർഗ’ നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം നാളെ 42 തിയറ്റുകളില്‍ റിലീസ് ചെയ്യും. 19 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. 51 ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. സിനിമ കണ്‍സപ്റ്റിനെ തകിടം മറിക്കുന്ന ചിത്രമായിരിക്കും എസ് ദുര്‍ഗ. സെൻസർ ബോർഡിന്റെ കടുംപിടിത്തത്തെ തുടർന്നാണ് സെക്സി ദുർഗ എന്ന് പേര് മാറ്റി എസ് ദുർഗ എന്നാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം ഈ തീരുമാനത്തിൽ അസന്തുഷ്ടരാണ്.

 

ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ നായകതുല്യമായ വേഷം ചെയ്ത കണ്ണൻ നായർ അത് വ്യക്തമാക്കുകയും ചെയ്തു. “തീര്‍ച്ചയായും, അതൃപ്തനാണ്. നമ്മുടെ കലാസൃഷ്ടിയെ നമ്മുടെ അനുവാദം ഇല്ലാതെ കീറിമുറിക്കുന്നതില്‍ അതൃപ്തി മാത്രമാണ്. അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്‍റെ മനസില്‍ എന്‍റെ സിനിമ ‘സെക്സി ദുര്‍ഗ’ എന്ന് തന്നെയായിരിക്കും.” സിനിമ സങ്കൽപ്പങ്ങളെ ആകമാനം മാറ്റിമറിക്കുന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തുമ്പോൾ അണിയറക്കാരെ പോലെ തന്നെ പ്രേക്ഷകരും ആകാംക്ഷഭരിതരാണ്

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago