നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനപരാതി നല്‍കിയിട്ട് ഇതു വരെ പൊലീസ് നടപടിയെടുത്തില്ലെന്ന് വനിതാ ഡോക്ടര്‍. ഒന്നരക്കൊല്ലം മുമ്പാണ് താന്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെയും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കണ്ണന്‍ പട്ടാമ്പി ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്.
2019 നവംബറിലാണ് പൊലീസില്‍ ആദ്യ പരാതി നല്‍കിയതെന്ന് ഡോക്ടര്‍ പറയുന്നു. തന്നെ ആശുപത്രിയിലെത്തി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നരക്കൊല്ലമായി തുടര്‍ച്ചയായി ഭീഷണി തുടരുകയാണ്. ജീവിക്കാന്‍ സമ്മതിക്കാത്ത തരത്തില്‍ അപവാദ പ്രചരണവും ഭീഷണിയുമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍ പറഞ്ഞത്: ”കണ്ണന്‍ പട്ടാമ്പിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന്‍ പട്ടാമ്പി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.”
അതേ സമയം കഴിഞ്ഞയാഴ്ച നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒന്നരക്കൊല്ലം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പട്ടാമ്പി പൊലീസ് പറഞ്ഞു. നേരത്തേ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ട് മര്‍ദിച്ച കേസില്‍ കണ്ണന്‍ പട്ടാമ്പി മുമ്പ് അറസ്റ്റിലായിട്ടുണ്ട്. മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പി മേജര്‍ രവി ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ സജീവമായത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…