മലയാളസിനിമയുടെ പ്രിയനായിക മഞ്ജു വാര്യർ നായികയായി എത്തുന്ന ഇന്തോ – അറബിക് ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങി. മഞ്ജു വാര്യരും സംഘവും ചടുലമായ നൃത്തച്ചുവടുകളുമായി ആടിത്തിമിർക്കുകയാണ് വീഡിയോയിൽ. പ്രഭുദേവയാണ് ചിത്രത്തിന് വേണ്ടി കോറിയോഗ്രഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയിൽ നൃത്ത സംവിധായകനായി എത്തുന്നത്. ഗാനം റിലീസ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി പേരാണ് യുട്യൂബിൽ വീഡിയോ കണ്ടിരിക്കുന്നത്.
കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ മൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വേർഷൻ എഴുതിയിരിക്കുന്നത്.
ഈ മാസം ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് മഞ്ജു വാര്യർ നേരത്തെ അറിയിച്ചിരുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ഇത് ആദ്യമായാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…