മരട് ഉൾപ്പെടെയുള്ള സമകാലീന സംഭവങ്ങളെ ആസ്പദമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം ‘വിധി’യിലെ പാട്ട് പുറത്തിറങ്ങി. മരട് 365 എന്നായിരുന്നു സിനിമയ്ക്ക് ആദ്യം പേരിട്ടിരുന്നത്. എന്നാൽ പിന്നീട് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ‘വിധി’ എന്ന് സിനിമയുടെ പേര് മാറ്റുകയായിരുന്നു. ചിത്രത്തിലെ ‘കന്നിപ്പാടം വിതച്ചത്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സെന്തിൽ കൃഷ്ണയും ധർമജനും പാട്ട് രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
എങ്ങാണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ബിഷോയ് അനിയൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരംകുളം എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. ദിനേശ് പള്ളത്താണ് സിനിമയുടെ രചയിതാവ്.
അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഷീലു എബ്രഹം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…