എഴുപത് കോടിയും പിന്നിട്ട് കണ്ണൂർ സ്‌ക്വാഡിന്റെ അന്വേഷണം മുന്നോട്ട്..!

മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും പിന്നിട്ട് മുന്നേറുകയാണ്. കേരളത്തിൽ നിന്നും മാത്രമായി നാൽപത് കോടിക്കടുത്താണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവി‍ഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രമാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. എ എസ് ഐ ജോർജ് മാർട്ടിൻ ആയി മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ക്വാഡ് അംഗങ്ങളായി എത്തിയ ശബരീഷ് വർമയും റോണിയും അസീസ് നെടുമങ്ങാടും ചിത്രത്തെ ഒരു സൂപ്പ‍ർ സ്ക്വാഡ് ആക്കി മാറ്റുകയായിരുന്നു. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ പഴയകാല സിനിമകളിൽ പഞ്ച് ഡയലോഗുകളും മാസ് ബി ജി എമ്മും ഉണ്ടായിരുന്നെങ്കിൽ കണ്ണൂർ സ്ക്വാഡിൽ എത്തുമ്പോൾ സാധാരണക്കാരനായ സൗമ്യനായ ഒരു പൊലീസ് കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ത്രില്ലർ ആണ് കണ്ണൂർ സ്ക്വാഡ്. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് രാജ്യത്തിന്റെ മറ്റൊരറ്റത്തേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് എ എസ് ഐ ജോർജ് മാർട്ടിന് ഒപ്പമുള്ള ക്രൈം സ്ക്വാഡ് എത്തുകയാണ്. കണ്ണൂർ എസ് പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡിന്റെ കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയസമ്മർദ്ദം അമിതമാകുന്നത് മൂലം എത്രയും പെട്ടെന്ന് തെളിയിക്കേണ്ടി വരുന്ന ഒരു കേസ്. പ്രതികളെ പിടികൂടാൻ ആകെ ലഭിക്കുന്നത് പത്ത് ദിവസം. റാങ്കുകളുടെ പകിട്ടില്ലാത്ത സാധാരണ പൊലീസുകാരാണ് ക്രൈം സ്ക്വാഡിലെ നാലുപേരും. അതുകൊണ്ടു വിമാനത്തിൽ അന്വേഷണയാത്ര പോകണമെങ്കിൽ നിരവധി നടപടിക്രമങ്ങൾ കടക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടു തന്നെ റോ‍ഡ് മാർഗം ഒരു സാധാരണവണ്ടി ഓടിച്ച് ഇവർ അന്വേഷണയാത്ര തുടങ്ങുകയാണ്. ചുരുക്കത്തിൽ ഗംഭീരമായ ത്രില്ലറിനൊപ്പം തന്നെ മനോഹരമായ ഒരു റോഡ് മൂവി കൂടിയാണ് കണ്ണൂർ സ്ക്വാ‍ഡ്.

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago