ഈ വർഷം മാർച്ചിൽ റിലീസിനെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് കപ്പേള. ലോക്ക് ഡൗണ് മൂലം ചിത്രത്തിന് തീയേറ്ററുകളിൽ അധികം ആയുസില്ലായിരുന്നു എങ്കിലും ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.
റോഷൻ മാത്യൂ, ശ്രീനാഥ് ഭാസി, അന്ന ബെൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സഹകഥാപാത്രങ്ങളായെത്തിയ സുധി കോപ്പ, തൻവി റാം, നീൽജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. ഇവരെക്കൂടാതെ സംവിധായകൻ മുസ്തഫയും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്.
ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സിത്താര എന്റർടൈന്മെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അല വൈകുണ്ഠപുരം നിർമിച്ചത് സിത്താര എന്റർടൈന്മെന്റ്‌സ് ആയിരുന്നു. അതോടൊപ്പം നാനിയുടെ ജേഴ്‌സി നിർമിച്ചതും ഇവരാണ്. സിത്താര എന്റർടൈന്മെന്റ്‌സ് റീമേക്ക് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് കപ്പേള. നേരത്തെ പ്രേമം,അയ്യപ്പനും കോശിയും എണീ ചിത്രങ്ങളുടെ റീമേക്ക് അവകാശവും സിത്താര എന്റർടൈന്മെന്റ്‌സ് തന്നെ സ്വന്തമാക്കിയിരുന്നു.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെ കയ്യിൽ ഭദ്രമായിരുന്നു. കപ്പേളയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…