പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയെന്നും മറ്റ് ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു.
ഹൃദയത്തിന്റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായത്തിലെ അഭിമാനകരവും ആദരണീയരുമായ രണ്ട് പേരോട് സഹകരിക്കുക എന്നത് തങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ഹൃദയം നിര്‍മാതാക്കള്‍ പറഞ്ഞു. തങ്ങളുടെ സിനിമയിലുള്ള വിശ്വാസത്തിന് മാധവന്‍ സാറിനോടും കരണ്‍ ജോഹര്‍ സാറിനോടും നന്ദി പറയുന്നകതായും നിര്‍മാതാക്കള്‍ അറിയിച്ചു.
ജനുവരി 21നാണ് ഹൃദയം തീയറ്ററുകളിലെത്തിയത്. ആറു കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം കുറഞ്ഞ നാള്‍ കൊണ്ടുതന്നെ 55 കോടി കളക്ഷന്‍ നേടിയിരുന്നു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തി എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്‌മണ്യനാണ് ഹൃദയം നിര്‍മിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…