‘ഞാനെന്താ യന്ത്രമോ? എന്റെ തെരഞ്ഞെടുപ്പുകള്‍ എനിക്ക് വിടൂ’; വീണ്ടും ഗര്‍ഭിണിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് കരീന കപൂര്‍

ബോളിവുഡിലെ ഇഷ്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവര്‍ക്കുമൊപ്പം മക്കളായ തൈമൂറും ജഹാംഗീറും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരീനയുടെ പ്രതികരണം.

താന്‍ നാല്‍പത് ദിവസം അവധിയിലായിരുന്നുവെന്നും അന്ന് എത് പിസ്സ കഴിച്ചുവെന്നതിന്റെ കണക്കില്ലെന്നും കരീന പറയുന്നു. ‘അവള്‍ ഗര്‍ഭിണിയാണോ, മറ്റൊരു കുഞ്ഞുകൂടി പിറക്കാന്‍ പോകുവാണോ എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും താനെന്താ യന്ത്രമാണോ എന്നും കരീന ചോദിക്കുന്നു. തന്റെ തെരഞ്ഞെടുപ്പുകള്‍ തനിക്കു വിടണമെന്നും കരീന വ്യക്തമാക്കി.

തങ്ങളും മനുഷ്യരാണ്. നിങ്ങളെ എല്ലാവരേയും പോലെ. ഏറ്റവും സത്യസന്ധയായ അഭിനേതാവാണ് താന്‍. എട്ട് മാസത്തോളം ഗര്‍ഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നു. താന്‍ ഒന്നും മറച്ചുവയ്ക്കാത്ത ആളാണെന്നും എല്ലാവര്‍ക്കും അവരുടെ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അനുവദിക്കുകയും ചെയ്യുന്ന ആളാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago