എന്തൊരു മനോഭാവമാണിത് കരീന, നിങ്ങളുടെ ഹൃദയം ഇത്ര മോശമോ; കരീന കപൂറിനെതിരെ വിമര്‍ശനവുമായിസോഷ്യല്‍ മീഡിയ, വീഡിയോ

ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. വിവാദങ്ങള്‍ കരീനയെ വിടാതെ പിന്തുടരാറുണ്ട്. ഇപ്പോഴിതാ കരീനയുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോയാണ് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. കരീന നടന്നു പോകുമ്പോള്‍ പ്രായമായ ഒരു ഗാര്‍ഡ് സല്യൂട്ട് നല്‍കുന്നുണ്ട്. എന്നാല്‍ അത് ശ്രദ്ധിക്കാതെ കരീന നടന്ന് പോകുന്നതാണ് വീഡിയോയില്‍.

കരീനയുടെ ഫാന്‍ പേജായ ‘കരീന കപൂര്‍ ഖാന്‍ എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം വന്നത്. കയ്യില്‍ ഒരു കപ്പുമായി കാറില്‍ കയറി പോകുന്ന കരീന തന്നെ സല്യൂട്ട് ചെയ്ത ഗാര്‍ഡിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് വല്ലാത്ത മര്യാദകേടാണ് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. നേരത്തെ തന്നെ താരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ‘ഹാമന്ദി’ അഥവ അഹങ്കാരി എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കാറ്. പുതിയ വീഡിയോയ്ക്ക് താഴെയും നിറയെ ഇത്തരം കമന്റുകളാണ്. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘ആ മനുഷ്യനെ തിരിച്ച് അഭിവാദ്യം അര്‍ഹിക്കുന്നു, അത് ചെയ്യാന്‍ എന്താണ് കരീന തടസം. മറ്റൊരു കമന്റില്‍ ഒരാള്‍ ചോദിക്കുന്നു, ‘അവരുടെ ആറ്റിറ്റിയൂഡ് നോക്കുക തിരിച്ച് അഭിവാദ്യം ചെയ്യാന്‍ പോലും തയ്യാറല്ല, കരീന നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ് എന്നാണ് ഇത് വെളിവാക്കുന്നത്’. ഇങ്ങനെ പോകുന്നു കമന്റുകള്‍.

എന്നാല്‍ കരീന അയാളെ കണ്ടിട്ടുണ്ടാകില്ലെന്നും അതുകൊണ്ടാണ് ഗാര്‍ഡിനെ തിരിച്ച് അഭിവാദ്യം ചെയ്യാത്തതെന്നുമാണ് കരീന ഫാന്‍സ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago