സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കരിക്കിന്റെ പുതിയ സീരീസായ കലക്കാച്ചി. നാല് മാസത്തിന് ശേഷമാണ് കരിക്ക് പുതിയ സീരീസുമായി ഡിസംബറില്‍ എത്തിയത്. ക്രിസ്മസ് ദിനത്തിലാണ് സീരീസ് ആദ്യ എപ്പിസോഡ് എത്തിയത്. രണ്ട് ഹോട്ടലുകള്‍ക്കിടയിലുള്ള കിടമത്സരവും മോഷണക്കേസിലെ പ്രതിയുമായി ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ നടത്തുന്ന യാത്രയുമാണ് കഥാതന്തു.
സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്ക് ടീമിലെ തന്നെ അര്‍ജുന്‍ രത്തനാണ്. അവതരണത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി പേരാണ് സിനിമാ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലും എത്തുന്നത്. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ വിന്‍സി അലോഷ്യസും കലക്കാച്ചി സീരീസില്‍ പ്രധാന റോളിലെത്തിയിരുന്നു.
തേരാ പാരയില്‍ ജോര്‍ജായെത്തിയ അനു.കെ. അനിയന്‍ ഇത്തവണയും മേക്ക് ഓവറിലൂടെ ഞെട്ടിച്ചു. ജയില്‍പുള്ളിയുമായി ഹോട്ടലിലെത്തുന്ന വിജയന്‍ എന്ന പൊലീസുകാരനെയാണ് അനു കെ അനിയന്‍ അവതരിപ്പിച്ചത്. ബാബു നമ്പൂതിരി എന്ന കഥാപാത്രത്തിന് ശേഷം അനു കെ അനിയന് ഏറ്റവുമധികം കയ്യടി നേടിക്കൊടുത്ത പ്രകടനവുമാണ് കലക്കാച്ചിയിലേത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളിലും അനു അഭിനയിച്ചിട്ടുണ്ട്. ഉല്‍ക്ക എന്ന സീരീസില്‍ മാത്യൂസ് ആയും ഫാമിലി പാക്കില്‍ ബിബീഷായും അനു കെ അനിയന്‍ നേരത്തെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…