കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ശരത് ജി മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മാണം. എന്തിനാണെന്റെ ചെന്താമരേ… എന്നു തുടങ്ങുന്ന പ്രണയഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. ഈ ഗാനത്തിലൂടെ രഞ്ജിന്‍ രാജ് പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തില്‍ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, റഫീക് അഹമ്മദിന്റെ രചനയില്‍ കെ എസ് ഹരിശങ്കര്‍ പാടിയ സായാഹ്ന തീരങ്ങളില്‍ എന്നുതുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞവയാണ്. ഗായകരായ സിയാ ഉള്‍ ഹഖും കണ്ണൂര്‍ ഷരീഫും കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിനായി പാടിയിട്ടുണ്ട്. ചിത്രത്തിനായി അജീഷ് ദാസനും ശരത് ജി മോഹനും വരികളെഴുതിയിട്ടുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയായ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ പ്രദര്‍ശനത്തിനായി തയ്യാറെടുക്കുകയാണ്.
വീഡിയോ ഗാനത്തിന്റെ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ഇംതിയാസ് അബൂബക്കറാണ്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. എഡിറ്റര്‍ റെക്സണ്‍ ജോസഫ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…