അഭിനയിച്ചേ തീരൂ എന്ന ആഗ്രഹം കലശലായപ്പോൾ ജോലി ഉപേക്ഷിച്ച് അതിന്റെ പിന്നാലെ ഇറങ്ങി പുറപ്പെടുകയായിരുന്നു. അക്കാലത്ത് കസിൻ ആയ നിവിൻ പോളി സിനിമയിൽ കത്തി നിൽക്കുന്ന കാലം. മറ്റൊരു കസിനായ ടോവിനോ തോമസ് സിനിമയിൽ തന്റെ ഇടം കണ്ടെത്താനുള്ള ശ്രമത്തിലും. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് അഭിനയമോഹം ഉദിച്ചതെന്ന് ധീരജ് പറയുന്നു. നിവിൻ ചേട്ടൻ, സിജു വിൽസൺ, അൽഫോൻസ് പുത്രൻ ഇവരൊക്കെ ഞങ്ങളുടെ പള്ളി ഗ്രൂപ്പിലെ സീനിയർമാർ ആയിരുന്നെന്നും ഇവരുടെ നാടകങ്ങൾ കണ്ടു താൻ ത്രില്ലടിച്ചിട്ടുണ്ടെന്നും ധീരജ് വ്യക്തമാക്കുന്നു. നിവിൻ പോളിയും ടോവിനോയും കസിൻസ് ആണെങ്കിലും അവരുടെ ആരുടെയും പേരോ ശുപാർശയോ ധീരജ് സിനിമാപ്രവേശനത്തിന് ഒരു ഉപാധിയാക്കിയില്ല.
ടോവിനോ നായകനായ സിനിമകളിൽ പോലും ഓഡിഷനിൽ പങ്കെടുത്താണ് കഥാപാത്രങ്ങൾ നേടിയത്. ഇപ്പോൾ ഇതാ ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ധീരജിന്റെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 28നാണ് ചിത്രം റിലീസ് ആകുന്നത്. ‘മിന്നൽ മുരളി’യിലൂടെ മലയാളികളുടെ സൂപ്പർ ഹീറോ ആയി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് ടോവിനോ. ഏതായാലും കസിൻ നായകനായി എത്തുന്ന സിനിമയ്ക്ക് ആശംസ അർപ്പിക്കാൻ ടോവിനോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ചിത്രത്തിന്റെ ട്രയിലർ ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ടോവിനോ ചിത്രങ്ങളായ കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ധീരജ് എത്തിയിരുന്നു. അതിൽ നിന്നെല്ലാം മാറി ഇപ്പോൾ നായകവേഷത്തിലേക്ക് എത്തിയിരിക്കുകയാണ് താരം.
നായകന്റെ തണലിൽ നിൽക്കുന്ന ഒരു കഥാപാത്രത്തിൽ നിന്ന് മാറുക എന്നത് വളരെ വ്യത്യസ്തമാണെന്നാണ് ധീരജ് പറയുന്നത്. സ്ക്രിപ്റ്റ് നന്നായി വായിക്കുമെന്നും ഏതു സീനിൽ ഏതു ഇമോഷൻ ആണ് നൽകേണ്ടത് അത് എത്രയാണ് നൽകേണ്ടത് എന്നൊക്കെ ആലോചിക്കുമെന്നും ധീരജ് പറയുന്നു. ഇതൊക്കെ പ്രശസ്തരായ നടന്മാരോട് ചോദിച്ചു പഠിച്ചത് തന്നെയാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധീരജ് വ്യക്തമാക്കി. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും ആണ് ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…