സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടന്നു. ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ സൂര്യയും മോഹൻലാലിനുമൊപ്പം സംവിധായകൻ കെ വി ആനന്ദ്, രജനീകാന്ത്, സംവിധായകൻ ശങ്കർ ,ഹാരിസ് ജയരാജ് , സൂര്യയുടെ അനിയൻ കാർത്തി തുടങ്ങി ഒരു വലിയ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.
ഓഡിയോ ലോഞ്ചിനിടെ മോഹൻലാലിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഞാൻ എന്റെ സഹോദരൻ സൂര്യയെ ഓർത്ത് അഭിമാനിക്കുന്നു,കാരണം അദ്ദേഹത്തിന്റെ എന്റെ ഏറ്റവും വലിയ ഇഷ്ടതാരം മോഹൻലാലിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു,കാർത്തി പറഞ്ഞു. താരത്തിന്റെ ഈ വാക്കുകളെ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.ചിത്രം ഓഗസ്റ്റിൽ റിലീസിനെത്തും.ആര്യ, ബൊമൻ ഇറാനി, സായ്യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…