Categories: Malayalam

കൈദിയുടെ വലിയ വിജയത്തിന് ശേഷം കാർത്തിയുടെ അടുത്ത ചിത്രം ജീത്തു ജോസഫിനൊപ്പം ! നായിക നിഖില വിമൽ

പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയണ്. കാർത്തിയുടെ കൈതി എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കൈതി. കൈദിക്ക്‌ ശേഷം പുറത്തിറങ്ങുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആയിരിക്കും. ഡിസംബർ 20 ഓടെ ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാർത്തിയുടെ സഹോദരനായ സൂര്യയും ഭാര്യ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്.


ആദ്യമായാണ് ജ്യോതികയും കാർത്തിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും പുറത്തുവിടുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ പുതിയ ചിത്രത്തിലും കൈതിയുടെതുപോലെ സ്വീകാര്യത ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേ സമയം ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് കൈദി സ്വന്തമാക്കുന്നത്. ആദ്യ എട്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി അമ്പതു കോടിയിൽ അധികം നേടി കഴിഞ്ഞു കൈദി. കാർത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ കാർത്തി എന്ന നടന് ഇത് ഇരട്ടി സന്തോഷമാണ് നൽകുന്നത്.കേരളത്തിൽ നിന്ന് ഇതുവരെ 5.23 കോടിയാണ് സ്വന്തമാക്കിയത്.ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് സിനിമകളിൽ മുൻപന്തിയിലാണ് കൈദി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago