മുൻകാല നടി രാധയുടെ മകളായ കാർത്തിക നായരെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കാർത്തിക ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും പിന്തിരിഞ്ഞു ബിസിനസ് ലോകത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ് താരം. ഇപ്പോൾ തനിക്ക് ലഭിച്ച വൈദ്യുതിബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.
ആയിരങ്ങളുടെ ബിൽ വന്നപ്പോൾ തന്നെ പലരും ഞെട്ടിയ വാർത്ത നമ്മൾ അറിഞ്ഞതാണ്. എന്നാൽ കാർത്തികക്ക് വന്നിരിക്കുന്നത് ലക്ഷങ്ങളുടെ ബില്ലാണ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലെക്ട്രിസിറ്റി മുംബൈയ് അയച്ച ബില്ലിലാണ് ഭീമമായ തുകയുള്ളത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും കാര്‍ത്തിക പറഞ്ഞു.
മീറ്റർ റീഡിങ് എടുക്കാതെ ആണ് ബിൽ തുക വന്നതെന്നും താരം വ്യക്തമാക്കുന്നു. ‘മുംൈബയില്‍ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം. അതും അവരുടെ കണക്കില്‍. എന്റെ മീറ്റര്‍ റീഡിങ് പോലും നോക്കിയിട്ടില്ല.’ കാര്‍ത്തിക ട്വീറ്റ് ചെയ്തു. ഇതിനുള്ള മറുപടിയും ട്വിറ്ററിലൂടെ തന്നെ കാർത്തിക ലഭിക്കുന്നുണ്ട്. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റില്‍ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പും നല്‍കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…