Karutha Muthu fame Pradeep Kumar shares the moments of son's 'Choroonu'
കറുത്ത മുത്തെന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് പ്രദീപ് ചന്ദ്രൻ. ഡിസിപി അഭിറാം എന്ന ശക്തമായ കഥാപാത്രത്തിൽ എത്തിയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ ദൂരം മുന്നോട്ട് പോയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമയാണ് ഭാര്യ.
തിരുവനന്തപുരം സ്വദേശിയാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ ബിഗ്‌ബോസ് താരങ്ങളുടെ ഒത്തുചേരലിലും പ്രദീപ് ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്ത ഒരു താരമായിരുന്നു പ്രദീപ്. വിവാഹം നീട്ടി വെയ്ക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു നടന്‍ മറുപടി പറഞ്ഞത്.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കിട്ടിരുന്നു. പ്രദീപ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. മകന്റെ ചോറൂൺ ചിത്രങ്ങളാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്. അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്. സെറ്റും മുണ്ടിലും കുഞ്ഞിനെ എടുത്തിരിക്കുന്ന അനുപമയും പ്രദീപും ആരാധക ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…