Categories: ActorCelebrities

പോലീസ് സ്റ്റേഷനിലല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണോ ചോദ്യം ചെയ്യേണ്ടത് !!! കമലഹാസനെ വിമര്‍ശിച്ച് കസ്തൂരി

ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണ വേളയില്‍ ക്രയിന്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നടന്‍ കമലഹാസനെ അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു നടി കസ്തൂരി ശങ്കര്‍ രംഗത്ത്. അന്ന് ലൊക്കേഷന്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട് സാക്ഷികളായി എല്ലാവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കമലഹാസനെയും വിളിച്ചിരുന്നു. പക്ഷേ മരിച്ചു പോയ മൂന്നു പേര്‍ക്കും കൂടി മൂന്നു മണിക്കൂര്‍ വീതം ചെലവിടാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല.

മക്കള്‍ നീതി മയ്യം നേതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ പാടില്ല എന്നുള്ള ധാരണയാണ് അവര്‍ക്കുള്ളത് എന്നും നടി തുറന്നടിച്ചു. പോലീസ് സ്റ്റേഷനില്‍ വച്ചാണ് അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചല്ല കമലഹാസനെ ചോദ്യം ചെയ്യേണ്ടതെന്നും അവര്‍ എങ്ങിനെയാണ് തമിഴ് ജനതയുടെ അവകാശത്തിനു വേണ്ടി വാദിക്കുന്നത് എന്നും നടി കൂട്ടി ച്ചേര്‍ത്തു. എല്ലാവരെയും പോലെ തന്നെയാണ് അദ്ദേഹവും പ്രത്യേക പരിഗണന നല്‍കണ്ട കാര്യം ഒന്നും ഇല്ലെന്നും താരം പറഞ്ഞു, മാത്രമല്ല വിദേശ യാത്രകള്‍ നടത്തണമെങ്കില്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ ചെലവാക്കുന്ന ആളുകളാണ് ഇവര്‍. സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍ കടകളിലും സമയം ചെലവഴിക്കുമ്പോള്‍ ഇത്തരം വലിയ സെലിബ്രിറ്റികള്‍ക്ക് മാത്രം വെറും മൂന്ന് മണിക്കൂര്‍ മാറ്റിവയ്ക്കാന്‍ താത്പര്യപ്പെടുന്നല്ല എന്നും നടി തുറന്നടിച്ചു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago