Categories: GalleryPhotoshoot

അൻപതിനോട് അടുക്കുമ്പോഴും അഴകിന്റെ പര്യായമായി നടി കസ്‌തൂരി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

അഭിനേത്രിയായും മോഡലായും അവതാരകയായും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കസ്‌തൂരി. മലയാളം അടക്കം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലാണ് കസ്തൂരി അഭിനയിച്ചിട്ടുള്ളത്. 1991ൽ അതാ ഉൻ കോയിലിലേ എന്ന തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം 1992ൽ മിസ് മദ്രാസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താരം ഇപ്പോൾ ചെറിയ റോളുകളിലാണ് അഭിനയിക്കുന്നത്. ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുന്നുണ്ട്. പലപ്പോഴും തൻ്റെ രാഷ്ട്രീയ നിലപാടുകളിലൂടെ താരം വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ചക്രവർത്തി, ദാദ, അനിയൻ ബാവ ചേട്ടൻ ബാവ, അഗ്രജൻ തുടങ്ങിയവയാണ് കസ്തൂരിയുടെ പ്രമുഖ മലയാള ചലച്ചിത്രങ്ങൾ.

ഡോക്ടർ രവികുമാറാണ് കസ്തൂരിയുടെ ഭർത്താവ്. ഒരു മകനും മകളും ഇവർക്കുണ്ട്. ലുക്കീമിയ രോഗത്തെ അതിജീവിച്ച വ്യക്തിയാണ് കസ്തൂരിയുടെ മകൾ. സ്റ്റേറ്റ് ലെവൽ ഹോക്കി ചാമ്പ്യനും ആർ ഡി കേഡറ്റുമായിരുന്ന കസ്തൂരി ബിബിസിയുടെ മാസ്റ്റർമൈൻഡ് 200 ക്വിസ് മത്സരത്തിലെ ഫൈനൽ മത്സരാർത്ഥിയായിരുന്നു. ബ്യൂട്ടി വിത്ത് എ ബ്രെയിൻ എന്നാണ് കസ്തൂരി അറിയപ്പെടുന്നത്. വിവാഹത്തിന് ശേഷം യു എസ് എയിൽ സ്ഥിരതാമസമാക്കിയ കസ്‌തൂരി ചെറിയ റോളുകളിലൂടെയും അവതാരകയായും എല്ലാം തിരിച്ചുവരികയും ചെയ്‌തു.

ടൈംസ് ഓഫ് ഇന്ത്യയിലും ട്വിറ്റർ വഴിയും സാമൂഹിക വിഷയങ്ങളിൽ സജീവമായ ഒരു കമന്റേറ്ററാണ് കസ്തൂരി. താരത്തിന്റെ ട്വീറ്റുകൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്. 2017-ന്റെ തുടക്കത്തിൽ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ രജനികാന്തിന്റെ കഴിവിനെ കസ്‌തൂരി ചോദ്യം ചെയ്യുകയും അത് തലൈവരുടെ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്‌തിരുന്നു. അൻപത് വയസ്സിനോട് അടുക്കുമ്പോഴും ഒളി മങ്ങാത്ത സൗന്ദര്യമായി നില കൊള്ളുന്ന കസ്തൂരിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

Webdesk

Share
Published by
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago