Categories: Malayalam

കാവ്യയായതുകൊണ്ട് ആ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായി,നവ്യാ നായർ അത് ചെയ്യിലായിരുന്നു;തുറന്ന് പറഞ്ഞ് സംവിധായകൻ

ബനാറസിലെ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഒരു ചിത്രമായിരുന്നു 2009 ൽ നേമം പുഷപരാജ്‌ സംവിധാനം ചെയ്തു പുറത്ത് വന്ന ബനാറസ്. വിനീത് നവ്യാ നായർ കാവ്യ മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച വിജയം കൈവരിച്ചില്ലെങ്കിലും കലാ പ്രാധാന്യം കൊണ്ട് നേട്ടം കൈവരിച്ചു. നായികമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരുന്നു ബനാറസ്. നവ്യാനായരും കാവ്യമാധവനും അഭിനയരംഗത്ത് ജ്വലിച്ചു നിന്നിരുന്ന ഒരു സമയത്തായിരുന്നു ബനാറസ് പുറത്തുവന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് കഥാപാത്രത്തിന്റെ പ്രാധാന്യത്തെ ചൊല്ലി ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് സംവിധായകൻ.


നേമം പുഷപരാജിന്റെ വാക്കുകൾ:

‘ചിത്രത്തിൽ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു. എന്നാൽ ഒരു അൽപം കൂടുതൽ കാവ്യയ്ക്ക് ആയിരുന്നു. ചിത്രത്തിൽ നമ്മൾ കൊടുത്ത റോൾ അവർ സ്വീകരിക്കുകയായിരുന്നു. അല്ലാതെ അവർക്കൊരു മുൻഗണനയൊ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിരുന്നില്ല. എന്നാൽ നവ്യയ്ക്ക് അതിലൊരു തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അത്.

ചിത്രത്തിൽ തന്റെ വേഷം അപ്രധാനമായിപ്പോയോ എന്നായിരുന്നു സംശയം. കാരണം ബനാറസിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴേയ്ക്കും മാസികയിലും മറ്റും കാവ്യയുടേയും വിനീതിന്റേയും ചിത്രങ്ങൾ വാരൻ തുടങ്ങി. കാവ്യയ്ക്ക് അമിതമായി പ്രാധാന്യം കിട്ടുന്നുണ്ടെന്നും തന്റെ ക്യാരക്ടറിലേയ്ക്ക് മറ്റാരെയെങ്കിലും നോക്കണമെന്ന് നവ്യ മറ്റു ചിലർ വഴി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് തെറ്റിദ്ധാരണകൾ എല്ലാം മാറുകയായിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. അതാണ് കാവ്യയുടെ സ്വഭാവം. അത് തുറന്നു കാണിക്കുന്ന ഒരു സംഭവമുണ്ടായിരുന്നു. ചിത്രത്തിലെ സോംഗ് കോസ്റ്റ്യൂം ഒരു ദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാ റെഡിയായിട്ടും കാവ്യ എത്തിയില്ല. വസ്ത്രം പ്രശ്നമായതു കൊണ്ട് കാവ്യ വരുന്നില്ല എന്ന് അസോസിയേറ്റാണ് വന്ന് പറയുന്നത്. ഞാൻ ഉടൻ തന്നെ കാവ്യയെ ചെന്ന് കണ്ടു. നല്ല ഡ്രസ് ആണല്ലോ.. ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ , കുഴപ്പമില്ലേ എന്ന് ചോദിച്ച് അവൾ എന്റെ കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. എന്നാൽ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ അതൊരു പ്രശ്നമായേക്കാം”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago