മോളിവുഡ് സിനിമാലോകത്തേക്കെത്തുന്ന പല അന്യഭാഷ നടികളുടെയും മലയാളത്തിലുള്ള സംസാരം വളരെയധികം ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്.അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്.വൻ തോതിലുള്ള ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് കയാദു. മലയാളത്തിന്റെ പ്രിയ യുവനടൻ സിജു വില്‍സനെ നായകനാക്കി വിനയന് ഒരുക്കുന്ന പത്തൊമ്ബതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയായാണ് കയാദു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.തന്റെ ആദ്യ മലയാള സിനിമയെക്കുറിച്ച് കയാദു പങ്കുവെച്ച വീഡിയോയില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്നതിനു പകരം ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു പറഞ്ഞിരുന്നത്.
View this post on Instagram
അത് കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തുടര്‍ന്നായിരുന്നു താരത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റും ഇറങ്ങിയത്. ഇപ്പോഴിതാ ഈ ട്രോളുകള്‍ക്കെല്ലാം മറുപടിയായി പച്ചമലയാളം പറഞ്ഞിരിക്കുകയാണ് കയാദു. മലയാളത്തിലുള്ള കയാദുവിന്റെ ഹോളി ആശംസയിലൂടെയാണ് കയാദു മലയാളികളെ അതിശയിപ്പിച്ചത്.’എല്ലാവര്ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്ബതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും’ കയാദു പറഞ്ഞു.