ബിഗ് ബജറ്റ് ചിത്രങ്ങൾ സ്വപ്‌നം കാണാൻ പോലും സാധിക്കാതിരുന്ന മലയാള സിനിമ ലോകത്ത് ഇപ്പോൾ എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനൊരുങ്ങുകയാണ്. 45 കോടി മുതൽമുടക്കിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷൻ ആൻഡ്രൂസാണ്. പൂർണമായ പ്ലാനിങ്ങോട് കൂടി ചിത്രീകരിച്ച ചിത്രമായതിനാൽ ചിലവ് ചുരുക്കുന്നതിലും ചിത്രം വിജയം കണ്ടിട്ടുണ്ട്. ചിത്രത്തിന്റെ മുതൽമുടക്ക് ഏകദേശം പൂർണമായും റിലീസിന് മുന്നേ തിരിച്ചു പിടിച്ചതായാണ് റിപ്പോർട്ട്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികളാണ്.
സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ഇറോസ് ഇന്റർനാഷണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവർ നേടിയത്. മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ. നാല് കോടി രൂപയ്ക്ക് ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിർമാതാവിനും ലഭിക്കും. കൂടാതെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രത്തിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ, നിവിൻ പോളി, മോഹൻലാൽ എന്നിവരുടെ സാന്നിദ്ധ്യം അതിന് കൂടുതൽ പ്രതീക്ഷ പകരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…