‘കെടാകനലുകൾ’; സണ്ണി വെയിൻ ചിത്രം ‘അപ്പനി’ലെ ഗാനം എത്തി; സണ്ണിയുടെ വേറിട്ട വേഷപകർച്ച, എന്താ ഒരു ഫീലെന്ന് ആരാധകർ

സണ്ണി വെയിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന അപ്പൻ സിനിമയിലെ ‘കെടാകനലുകൾ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. സൈന മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ ഡോൺ വിൻസന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഷഹബാസ് അമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സണ്ണി വെയിൻ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് അപ്പൻ. മജുവാണ് ചിത്രത്തിന്റെ സംവിധാനം.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാതാക്കളായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മജുവും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ട്രയിലറിന് പ്രേക്ഷകർ മികച്ച സ്വീകരണമാണ് നൽകിയത്. ഇതുവരെ ഒരു മില്യണിന് മുകളിൽ ആളുകളാണ് ട്രയിലർ കണ്ടത്. ട്രയിലറിൽ നിന്ന് ചിത്രം ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായാണ് മനസ്സിലാക്കുന്നത്.

‘അപ്പൻ’ സിനിമയുടെ ചിത്രീകരണം പ്രധാനമായും തൊടുപുഴയിൽ ആയിരുന്നു. സണ്ണി വെയിനെ കൂടാതെ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും സിനിമയിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. മജുവും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – പപ്പു. എഡിറ്റർ – കിരൺ ദാസ്, സംഗീതം – ഡോൺ വിൻസെന്റ്, ഗാനരചന – അൻവർ അലി, സിങ്ക് സൗണ്ട് – ലെനിൻ വലപ്പാട്, സൗണ്ട് ഡിസൈൻ – വിക്കി, കിഷൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദീപു ജി പണിക്കർ, മേക്കപ്പ് – റോണെക്സ് സേവ്യർ, ആർട്ട് – കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷൻ മാനേജർ – സുരേഷ്, സ്റ്റിൽസ് – റിച്ചാർഡ്, ഡിസൈൻസ് – ഓൾഡ് മങ്ക്സ്’

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago