Categories: Uncategorized

തന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം തുറന്ന് പറഞ്ഞ് കീർത്തി സുരേഷ് !

കീർത്തി സുരേഷ് ഇന്ന് തെന്നിത്യയിലെ തിരക്കുള്ള മുൻനിര  നായികയാണ്. മലയാളത്തിൽ തുടക്കം കുറിച്ച താരം പിന്നീട് തമിഴിലേക്ക് പോകുകയും അവിടെ നിന്ന് കന്നഡ തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സജീവമാകുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയിൽ താരം തന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്ക് വെച്ച വീഡിയോ നിമിഷനേരംകൊണ്ട് വൈറലായിരുന്നു. ദിവസവും രാവിലെയുളള 150 സൂര്യനമസ്‌കാരമാണ് കീര്‍ത്തിയുടെ സൗന്ദര്യത്തിന്‌റെയും ഫിറ്റ്‌നെസിന്‌റെയും രഹസ്യം. 150ല്‍ നിന്നും ഇനി 200 ആക്കി മാറ്റണമെന്ന് നടി പറയുന്നു.

 

വീഡിയോ പങ്ക് വെച്ചത് കൂടാതെ അതിനെക്കുറിച്ച് ആരാധകർക്ക് വിവരിച്ച് നൽകുകയും ചെയ്യുന്നു.. സൂര്യനമസ്‌ക്കാരം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് കീർത്തി പറയുന്നു. സൂര്യനമസ്‌കാരത്തിന്‌റെ ഗുണങ്ങളെ കുറിച്ച് വാചാലയായ നടി തന്റെ ഗുരുവായ താര സുദര്‍ശന് പോസ്റ്റിലൂടെ നന്ദി പറയുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാവരോടും ഇത് പരീക്ഷിച്ച് നോക്കാനും കീര്‍ത്തി സുരേഷ് പറയുന്നു. താരത്തിന്റെ പോസ്റ്റിനു നിരവധി കമന്റുകളാണ് ലഭിക്കുന്നത്..

 

ബാലതാരമായാണ് കീർത്തി സിനിമയിൽ എത്തുന്നത്, ആ ബാലതാരം കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മഹാനടി എന്ന ചിത്രമാണ് കീർത്തിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ആ കഥാപാത്രം മറ്റ് നിരവധി പ്രശംസകളും താരത്തിന് നേടി കൊടുത്തിരുന്നു.. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കീര്‍ത്തി സുരേഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago