പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ അഭിനന്ദന പ്രവാഹമാണ് കീര്‍ത്തിക്ക്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി.
സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല-ഒരു വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.
പ്രേക്ഷകര്‍ സിനിമയെ നല്ല നിലയിലാണ് സ്വീകരിച്ചത്. ആളുകള്‍ ഞങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പ്രത്യേകതയുള്ള ഒരു വേഷമാണ് ചെയ്യാന്‍ പോകുന്നതെന്ന് കരാര്‍ ഒപ്പിടുമ്ബോള്‍ തന്നെ അറിയാമായിരുന്നു. ഇത്തരമൊരു അനുഭവം ഇതാദ്യമായിട്ടായിരുന്നു എനിക്ക്.
അഭിനയിക്കും മുന്‍പ് തന്നെ എനിക്ക് സാവിത്രിയെക്കുറിച്ച് അറിയാമായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവരെക്കുറിച്ച് അറിയാത്തവര്‍ ആരാണുള്ളത്. അവരൊരു ഇതിഹാസം തന്നെയാണ്. ആ റോള്‍ ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട് എനിക്ക്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…